കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച കോട്ടയം വഴി തീവണ്ടിയോടില്ല

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം വഴി ഞായറാഴ്ച തീവണ്ടികള്‍ സര്‍വ്വീസ് നടത്തില്ല. ഞായറാഴ്ച മുഴുവന്‍ പാത അടച്ചിടും. മേല്‍പ്പാലത്തിലെ പാലത്തിലെ ഗര്‍ഡര്‍ മാറ്റിവയ്ക്കുന്ന ജോലി നടക്കുന്നതിനാലാണിത്.

ശനിയാഴ്ച ഈ ജോലി താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്, അതിനാല്‍ തീവണ്ടികള്‍ പതിവു പോലെ ഓടുന്നുണ്ട്.

ഞായറാഴ്ച രാവിലെ 6.15 മുതല്‍ അര്‍ധരാത്രി വരെ ഇതുവഴി തീവണ്ടികള്‍ ഓടില്ല. വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ 20 തീവണ്ടികള്‍ ഞായറാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും.

18 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കും. കോട്ടയത്തു നിര്‍ത്തിയിടുന്ന മംഗലാപുരം എക്‌സ്പ്രസ് പണികള്‍ പൂര്‍ത്തീകരിച്ച ശേഷം യാത്ര തുടരും.

നാല്, അഞ്ച് തീയതികളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും ആറിനു പണി പുനരാരംഭിക്കുമെന്നും റയില്‍വേ അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X