മക്കളെ പട്ടിണിക്കിട്ട അമ്മയ്ക്ക് ജയില്‍
അഡ്‌ലെയ്ഡ്: കുട്ടികളുടെ ക്ഷേമനിധി സിഗരറ്റ് വലിയ്ക്കും ചൂതാട്ടത്തിനുമായി ചെലവിട്ട് കുട്ടികളെ പട്ടിണിക്കിട്ട അമ്മയ്ക്ക് ആറു വര്‍ഷം തടവ്.
ആസ്‌ത്രേലിയയ്ക്കാരിയായ സ്ത്രീയ്ക്ക് വെള്ളിയാഴ്ചയാണ് കോടതി തടവ്ശിക്ഷ വിധിച്ചത്. തന്റെ അഞ്ച് കുട്ടികളെയും പട്ടിണിയ്ക്കിട്ടതിനൊപ്പം ഇവര്‍ അവരെ മര്‍ദ്ദിയ്ക്കുകയും ചെയ്തിരുന്നു.
കുട്ടികള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അവരെക്കൊണ്ട് അത് ചര്‍ദ്ദിപ്പിക്കുക, ദിവസം മുഴുവന്‍ ഒരു മുറിയില്‍ അടച്ചിട്ട് പുറത്തുപോകരുതെന്ന് ഉഗ്രശാസനം നല്‍കുക തുടങ്ങിയ ക്രൂരതകളും സ്ത്രീ ചെയ്തിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
2008ലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ കുട്ടികളെ ഇവരില്‍ നിന്നും മാറ്റി സുരക്ഷിതസ്ഥലത്ത് പാര്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications