Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി മെട്രോ പുതിയ പാത തുറന്നു

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രധാന വേദിയായ ദില്ലി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തിലേയ്ക്ക് മെട്രോ റെയില്‍ തുടങ്ങി. സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സരിതാ വിഹാറിലേയ്ക്കുള്ള മെട്രൊ റെയില്‍ പാതയാണ് തുറന്നത്.

15 കിലോമീറ്ററുള്ള ഈ പാത ഓക്ടോബര്‍ മൂന്ന് ഞായറാഴ്ചയാണ് ഉത്ഘാടനം ചെയ്തത്. രാവിലെ എട്ട് മണി മുതല്‍ ഈ പാതയില്‍ ഗതാഗതം ആരംഭിച്ചു. ഗെയിംസ് അവസാനിയ്ക്കുന്നതുവരെ ഈ പാതയില്‍ പ്രതിദിനം 29 തീവണ്ടികള്‍ ഓടിയ്ക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ ശ്രീധരന്‍ പറഞ്ഞു. ഓരോ 2.40 മിനിട്ടിലൊരിയ്ക്കലും ഒരു തീവണ്ടി ഉണ്ടാവും.

2007 ലാണ് ഈ പാത പണിയാന്‍ അനുമതി കിട്ടിയത്. മൂന്ന് വര്‍ഷവും നാല് മാസവും കൊണ്ട് പാതയുടെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചതായി ശ്രീധരന്‍ പറ‍ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+