വനിതാ മാവോയിസ്റ്റിനെ പൊലീസുകാര്‍ മാനഭംഗപ്പെടുത്തി
ഭുവനേശ്വര്‍: മാവോവാദികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇരുപതുവയസ്സുള്ള ആദിവാസി യുവതിയെ പൊലീസ് കൂട്ടമാനഭംഗത്തിനിരയാക്കി.
ഒറീസയിലെ ഗജപതി ജില്ലയില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയാണ് തന്നെ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകുംവഴി വനത്തില്‍ അഞ്ചു പൊലീസുകാര്‍ കൂട്ടമാനഭംഗം ചെയ്‌തെന്നു കോടതിയില്‍ മൊഴിനല്‍കിയിരിക്കുന്നത്.
പരാതി കോടതി രേഖപ്പെടുത്തി. ഫെബ്രുവരി 12നാണു യുവതിയെ അറസ്റ്റ് ചെയ്തത്. പിതാവ് ദകസ മാജി ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇതു സംബന്ധിച്ചു സമര്‍പ്പിച്ച പരാതി വിചാരണയ്‌ക്കെടുത്തപ്പോള്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മിഷനെയും അറിയിക്കുമെന്നും വനിതാ സംഘടനയുടെ പ്രതിനിധി അനുരാധ തല്‍വാര്‍ പറഞ്ഞു. ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications