Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ മുലായത്തിനെതിരെ മുസ്ലീം നേതാക്കള്‍

Mulayam
ലഖ്‌നൊ : അയോധ്യാകേസിലെ വിധി രാജ്യത്തെ മുസ്‌ലിം സമുദായത്തിലുണ്ടാക്കിയത് വഞ്ചിക്കപ്പെട്ടെന്ന തോന്നലാണെന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവിന്റെ പ്രസ്താവനയെ മുസ്‌ലിം നേതാക്കള്‍ അപലപിച്ചു.

രാഷ്ട്രീയ ലാക്കോടെയുള്ള പ്രസ്താവനകള്‍ക്കുള്ള സമയമല്ല ഇതെന്ന് അവര്‍ താക്കീതുനല്കുകയും ചെയ്തു.

അയോധ്യാവിധിക്കശേഷവും രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുസ്‌ലിം പുരോഹിതനും അഖിലേന്ത്യാ മസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹ്‌ലി അഭ്യര്‍ഥിച്ചു. സംഘപരിവാര്‍പോലും ഇക്കാര്യത്തില്‍ സംയമനത്തോടെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യാകേസിലെ കോടതിവിധിക്കെതിരെ ഒരു മുസ്‌ലിം നേതാവും ഒന്നും പറഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ബോര്‍ഡിലെ മൗലാന മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടി.

മുലായത്തിന്റെ പ്രസ്താവന മുസ്‌ലിം സമുദായത്തിന്റെ വികാരം പ്രതിഫലിക്കുന്നതാണെങ്കിലും അത് നടത്തിയ സമയം ശരിയായില്ലെന്ന് ലഖ്‌നൗവിലെ ഇസ്‌ലാമിക ഗവേഷണ കേന്ദ്രമായ ദാറുല്‍ മുസിന്‍ഫീനിലെ മൗലാന മുഹമ്മദ് ഒമര്‍ പറഞ്ഞു.

ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എല്ലാവരും കിണഞ്ഞു ശ്രമിക്കുന്ന ഈ സമയത്ത് മുലായം നടത്തിയ പ്രസ്താവന ഒരു മുതിര്‍ന്ന നേതാവിന് നിരക്കാത്തതായിപ്പോയെന്ന് ഷിയാ വ്യക്തിനിയമ ബോര്‍ഡിലെ മൗലാന മുഹമ്മദ് മിര്‍സ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+