മന്മോഹന്റെ ജീവചരിത്രം മകള്‍ എഴുതുന്നു

കോവളം സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദമന്‍സിങ്. സാഹിത്യോത്സവത്തില്‍ അവര്‍ തന്റെ സെക്ര്ഡ് ഗ്രോവ് എന്ന പുസ്തകം അവതരിപ്പിച്ചു. അംഗരക്ഷകരുടെ അകമ്പടിയോ ബഹളങ്ങളോ ഇല്ലാതെയാണ് ദമന്‍ സാഹിത്യോത്സവത്തിന് എത്തിയത്.
ദമന്റെ നാലാമത്തെ പുസ്തകമാണ് സേക്രഡ് ഗ്രോവ്. ആദ്യ നോവല്‍ ' നയന്‍ ബൈ നയന്‍ ' ഏറെ ശ്രദ്ധ നേടിയിരുന്നു.
കേരളത്തില്‍ ആദ്യമായാണ് ഞാന്‍ വരുന്നത്. എല്ലാവര്‍ഷവും ഇവിടെ വരണമെന്ന് ആലോചിക്കും. പക്ഷേ വിമാനടിക്കറ്റിന് എത്രയാ കാശ്. ഒരു എഴുത്തുകാരിയ്ക്ക് അത്രയും കാശൊന്നും കിട്ടില്ലെന്ന് നിങ്ങള്‍ക്കുമറിയാമല്ലോ- ദമന്‍ ചോദിച്ചു.
ഉടന്‍ തന്നെ സാമ്പത്തികശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുമായ അച്ഛന്റെ മകള്‍ക്ക് പിശുക്ക് കൂടുതലാണോ എന്ന് ചോദ്യമുയര്‍ന്നു.
അച്ഛനെ ഞങ്ങള്‍ക്ക് ഒരിക്കലും കിട്ടാറില്ല. യൂണിവേഴ്സിറ്റി പ്രൊഫസറായതുമുതല് അദ്ദേഹത്തിന് എപ്പോഴും തിരക്കാണ്. ഞങ്ങള്‍ അതനുസരിച്ച് പെരുമാറുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 78 വയസ്സായി . പ്രധാനമന്ത്രിയെന്ന നിലയില്‍ മാനസികവും ശാരീരികവുമായ കടുത്ത സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഏതുസമയത്ത് വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. സമ്മര്‍ദം താങ്ങാനാവാതെ വരുമ്പോള്‍ അദ്ദേഹം വിരമിക്കുമെന്നുതന്നെയാണ് ഞങ്ങളുടെ ചിന്ത-ദമന്‍ സിങ് പറയുന്നു.
തനിക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യമില്ലെന്നും ദമന്‍ അറിയിച്ചു. ദില്ലിയിലെ സെന്റ്സ്റ്റീഫന്‍സ് കോളേജിലും ഗുജറാത്തിലെ ഇര്മയിലും പഠിച്ച ദമന്‍ സിങ് 25 വര്‍ഷം ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനത്തിനുശേഷം ഇപ്പോള്‍ മുഴുവന്‍സമയവും എഴുത്തില്‍ മുഴുകിയിരുക്കുകയാണ്.
ഭര്‍ത്താവ് അശോക് പട്നായിക് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. ദില്ലിയിലാണ് സ്ഥിരതാമസം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications