കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്റെ ജീവചരിത്രം മകള്‍ എഴുതുന്നു

  • By Lakshmi
Google Oneindia Malayalam News

Daman Singh
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവചരിത്രമെഴുതുമെന്ന് അദ്ദേഹത്തിന്റെ ഇളയമകള്‍ ദമന്‍സിങ്. ഇതിനായുള്ള ഗവേണഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കോവളം സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദമന്‍സിങ്. സാഹിത്യോത്സവത്തില്‍ അവര്‍ തന്റെ സെക്ര്ഡ് ഗ്രോവ് എന്ന പുസ്തകം അവതരിപ്പിച്ചു. അംഗരക്ഷകരുടെ അകമ്പടിയോ ബഹളങ്ങളോ ഇല്ലാതെയാണ് ദമന്‍ സാഹിത്യോത്സവത്തിന് എത്തിയത്.

ദമന്റെ നാലാമത്തെ പുസ്തകമാണ് സേക്രഡ് ഗ്രോവ്. ആദ്യ നോവല്‍ ' നയന്‍ ബൈ നയന്‍ ' ഏറെ ശ്രദ്ധ നേടിയിരുന്നു.

കേരളത്തില്‍ ആദ്യമായാണ് ഞാന്‍ വരുന്നത്. എല്ലാവര്‍ഷവും ഇവിടെ വരണമെന്ന് ആലോചിക്കും. പക്ഷേ വിമാനടിക്കറ്റിന് എത്രയാ കാശ്. ഒരു എഴുത്തുകാരിയ്ക്ക് അത്രയും കാശൊന്നും കിട്ടില്ലെന്ന് നിങ്ങള്‍ക്കുമറിയാമല്ലോ- ദമന്‍ ചോദിച്ചു.

ഉടന്‍ തന്നെ സാമ്പത്തികശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുമായ അച്ഛന്റെ മകള്‍ക്ക് പിശുക്ക് കൂടുതലാണോ എന്ന് ചോദ്യമുയര്‍ന്നു.

അച്ഛനെ ഞങ്ങള്‍ക്ക് ഒരിക്കലും കിട്ടാറില്ല. യൂണിവേഴ്‌സിറ്റി പ്രൊഫസറായതുമുതല്‍ അദ്ദേഹത്തിന് എപ്പോഴും തിരക്കാണ്. ഞങ്ങള്‍ അതനുസരിച്ച് പെരുമാറുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 78 വയസ്സായി . പ്രധാനമന്ത്രിയെന്ന നിലയില്‍ മാനസികവും ശാരീരികവുമായ കടുത്ത സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.

അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഏതുസമയത്ത് വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. സമ്മര്‍ദം താങ്ങാനാവാതെ വരുമ്പോള്‍ അദ്ദേഹം വിരമിക്കുമെന്നുതന്നെയാണ് ഞങ്ങളുടെ ചിന്ത-ദമന്‍ സിങ് പറയുന്നു.

തനിക്ക് രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യമില്ലെന്നും ദമന്‍ അറിയിച്ചു. ദില്ലിയിലെ സെന്റ്സ്റ്റീഫന്‍സ് കോളേജിലും ഗുജറാത്തിലെ ഇര്‍മയിലും പഠിച്ച ദമന്‍ സിങ് 25 വര്‍ഷം ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനത്തിനുശേഷം ഇപ്പോള്‍ മുഴുവന്‍സമയവും എഴുത്തില്‍ മുഴുകിയിരുക്കുകയാണ്.

ഭര്‍ത്താവ് അശോക് പട്‌നായിക് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. ദില്ലിയിലാണ് സ്ഥിരതാമസം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X