പിടി ഉഷയെ ക്ഷണിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി

ഉഷയടക്കമുള്ള അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് വേദിയില്‍ പ്രത്യേക ഇരിപ്പിടമുണ്‌ടെന്നും സംഘാടകസമിതി സെക്രട്ടറി ജിജി തോംസണ്‍ വിശദീകരിച്ചു.
പി.ടി.ഉഷയെ ക്ഷണിക്കേണ്ടത് പ്രോട്ടോകോള്‍ വിഭാഗമാണ്. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അക്രഡിറ്റേഷന്‍ വിതരണത്തിലുണ്ടായ അപാകതയാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും ജിജി തോംസണ്‍ പറഞ്ഞു.
ഇതിനിടെ ഉഷയെ ഇ മെയില്‍ വഴി ക്ഷണിച്ചിരുന്നതാണെന്ന് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് പറഞ്ഞു. എന്നാല്‍ ഇമെയില്‍ കി്ട്ടിയിട്ടില്ലെന്നാണ് ഉഷയുടെ പ്രതികരണം.
ഉഷയെയും കെ.എം ബീനമോളെയും ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങളെ ഗെയിംസിന് ക്ഷണിച്ചില്ലെന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് സംഘാടകര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഉഷയുടെ സ്‌കൂളില്‍ പരിശീലനം നേടുന്ന കുട്ടികള്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. ടിന്റു ലൂക്കയുടെ കോച്ച് എന്ന നിലയിലും ഉഷ ഗെയിംസിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഉഷയെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ഭാനോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു












Click it and Unblock the Notifications