ഹസന്റെ ഉപവാസത്തിനെതിരെ ഡിഫിക്കാരുടെ കഴുത ഉപവാസം

പ്രകടനം നടത്താനുള്ള ഡിവൈഎഫ്‌ഐ ശ്രമം അന്തരീക്ഷം സംഘര്‍ഷഭരിതമാക്കി. ജുമാ മസ്ജിദിനു മുന്നില്‍ പ്രകടനം പൊലീസ് തടഞ്ഞു.
ലോട്ടറി മാഫിയയ്ക്കു വേണ്ടി കോടതിയിലെത്തുന്നതും കള്ളു കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാരോപിച്ച് കഴുതയെ 'ഉപവാസമിരുത്തിടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധസമരം നടത്തിയത്.
സംസ്ഥാന കമ്മിറ്റി അംഗം എസ്.പി. ദീപകാണ് സമരം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കഴുതയ്ക്കു മൂന്നു നേരത്തെ ഭക്ഷണം നല്‍കിക്കൊണ്ട് സമരം വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
എസ്എഫ്‌ഐക്കാരും ഉപവാസപ്പന്തലിനു മുന്നിലൂടെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. കനത്ത പൊലീസ് ബന്തവസാണു പന്തലിനു മുന്നില്‍ ഒരുക്കിയത്.
ഹസന്റെ 24മണിക്കൂര്‍ ഉപവാസ സമരം കവയിത്രി സുഗതകുമാരിയാണ് ഉത്ഘാടനം ചെയ്തത്. ഉവവാസ സമരം ഞായറാഴ്ച പത്തുമണിയോടെ അവസാനിക്കും. ഹസന്റെ ഭാര്യയും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. മകള്‍ ബാംഗ്ലൂരില്‍ ഉപവാസത്തിലാണെന്ന് ഹസന്‍ അറിയിച്ചു.












Click it and Unblock the Notifications