ഭൂട്ടാന്‍ സിങ്‌വിയ്ക്ക് വക്കാലത്ത് നല്‍കിയിട്ടില്ല

ഭൂട്ടാനിലെ പ്രമുഖ ബിസിനസ്പത്രമായ 'ബിസിനസ് ഭൂട്ടാനാ'ണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹാജരായ പ്രമുഖഅഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞത് താന്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടിയാണ് ഹാജരായതെന്നായിരുന്നു.
എന്നാല്‍, ഭൂട്ടാന്‍പത്രത്തിന്റെ വെളിപ്പെടുത്തല്‍ പറയുന്നത് അഭിഷേക് സിങ്‌വിയുടെ അവകാശവാദം സത്യമല്ലെന്നാണ്.
കേരളത്തില്‍ ഭൂട്ടാന്‍ലോട്ടറി വില്‍ക്കുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് യഥാര്‍ഥ പ്രമോട്ടറാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരായ കേസിലാണ് മേഘയ്ക്കുവേണ്ടി അഭിഷേക് സിങ്‌വി ഹാജരായത്.
ഇതോടൊപ്പം കേന്ദ്രനിയമത്തിന് വിരുദ്ധമായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സിനെതിരെ റോയല്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി കേസ് വാദിക്കാനാണ് താന്‍ എത്തിയതെന്നും സിങ്‌വി പറഞ്ഞിരുന്നു.
എന്നാല്‍ ലോട്ടറിക്കേസില്‍ തങ്ങള്‍ കക്ഷിയല്ലാത്തതിനാല്‍ കേസ് വാദിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഭൂട്ടാന്‍ ഡയറക്ടറേറ്റ് ഓഫ് ലോട്ടറിയുടെ ഡയറക്ടര്‍ യെഷെ ലെന്‍ഡവ് അറിയിച്ചതായി പത്രം പറയുന്നു.
മേഘ ഡിസ്ട്രിബ്യൂട്ടര്‍ കേരളത്തിലെ ഭൂട്ടാന്‍ ലോട്ടറി വില്‍പ്പനക്കാരാണെന്നും ഡയറക്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍, സാന്റിയാഗോമാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സിയുടെ സിഇഒ ഡാമിജ ഭൂട്ടാന്‍ സര്‍ക്കാര്‍ കേസ് നടത്താനുള്ള വക്കാലത്ത് തങ്ങളെ ഏല്‍പ്പിച്ചതായി അറിയിച്ചുവെന്നും 'ബിസിനസ് ഭൂട്ടാന്‍' പറയുന്നുണ്ട്.
ഇക്കാര്യം പക്ഷേ ദില്ലി ഭൂട്ടാന്‍ എംബസി സ്ഥിരീകരിച്ചിട്ടില്ല. നിയമപ്രകാരം ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി കേരളത്തില്‍ കേസ് വാദിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തണമെങ്കില്‍ അതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിതേടണമെന്നാണ് പറയുന്നത്.












Click it and Unblock the Notifications