പ്രണയം: യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
മഞ്ചേരി( മലപ്പുറം): പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ അര്‍ദ്ധനഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിയ്ക്കുകയും നടുറോഡില്‍ കിടത്തി ബൈക്ക് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.
മര്‍ദ്ദനമേറ്റ ബിജു എന്ന ഇരുപത്തിയഞ്ചുകാരനെ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്തല്ലൂരില്‍ വച്ചാണ് സംഭവം ഉണ്ടായത്.
ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയുമായി ബിജു നേരത്തേ പ്രണയത്തിലായിരുന്നുവത്രേ. ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് കുട്ടിയുടെ വീട്ടുകാരും ബിജുവിന്റെ വീട്ടുകാരും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കെയാണത്രേ ബിജുവിനെ അക്രമിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണത്രേ മര്‍ദ്ദനം. ഫര്‍ണിച്ചര്‍ കടയില്‍ ജോലിക്കാരനാണ് ബിജു. കടയുടെ അടുത്തുവച്ചാണ് ചിലര്‍ ചേര്‍ന്ന് ബിജുവിനെ മര്‍ദ്ദിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംഘം ബൈക്കില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചെന്ന് ബിജുവിന്റെ പരാതിയില്‍ പറയുന്നു.
പിന്നീട് ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി. വൈകുന്നേരംവരെ വൈദ്യുതി കാലില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദിച്ചു. ബന്ധുക്കളെത്തിയാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications