ഗെയിംസ് അധികൃതര്‍ പിടി ഉഷയെ മറന്നു

ഇതില്‍ പ്രതിഷേധിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പിടി ഉഷ വ്യക്തമാക്കി.
താന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഗെയിംസിനെത്തുന്നത് സംഘാടക സമിതിയുടെ ഔദാര്യമല്ല. തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും ഉഷ വ്യക്തമാക്കി.
താരങ്ങള്‍ക്ക് ക്ഷണമില്ലെന്ന കാര്യം പലതവണ സംഘാടക സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രതികരിക്കാന്‍ പോലു തയാറായില്ലെന്നും ഉഷ പറഞ്ഞു.
ഔദ്യോഗിക ക്ഷണമില്ലാതെ ഇത്തരം മേളകളില്‍ സജീവമായി പങ്കെടുക്കാനാവില്ല. ഇന്ത്യയുടെ പല താരങ്ങള്‍ക്കും ഗെയിംസിന് എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ക്ഷണം ലഭിക്കാത്തതിനാല്‍ സാധിക്കുന്നില്ല.
കായികരംഗത്തെ കുറിച്ച് ഒന്നും അറിയാത്തവര്‍ ഗെയിംസ് സംഘടാകസമിതിയുടെ തലപ്പത്തിരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം- ഉഷ പറഞ്ഞു.












Click it and Unblock the Notifications