അനാശാസ്യം: 5സ്ത്രീകളുള്‍പ്പെടെ 8പേര്‍ പിടിയില്‍
ആലുവ: വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ അറസ്റ്റുചെയ്തു. അഞ്ചുസ്ത്രീകളുള്‍പ്പെടെ എട്ടുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ആലുവ അസീസി ജങ്ഷനില്‍ അധ്യാപകന്റെ വീട് വാടകയ്‌ക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായിത്. വീട്ടുടമസ്ഥനായ അധ്യാപകനെതിരെയും കേസെടുത്തിട്ടുണ്ട്.
ചേര്‍ത്തല സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയാണെന്ന്് പറയുന്ന സിന്ധു, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, ബക്കര്‍, കോടനാട് സ്വദേശി ഫിലോമിന, മറിയ, സാലിഹ, ലൈല എന്നിവരാണ് അറസ്റ്റിലായത്.
വിജയനാണ് വീട് വാടകയ്‌ക്കെടുത്തത്. െ്രെഡവര്‍മാരായ ഉണ്ണികൃഷ്ണന്‍, ബക്കര്‍ എന്നിവര്‍ വഴിയാണ് ആവശ്യക്കാരെ എത്തിച്ചിരുന്നത്.
ഫിലോമിനയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് യുവതികളെ കേന്ദ്രത്തിലെത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
വര്‍ഷങ്ങളായി അസീസി കവലയിലെ വാടക വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.












Click it and Unblock the Notifications