സിംങ്‌വിയുടെ ഹോട്ടല്‍ ബില്‍ അടച്ചത് ലോട്ടറി രാജാവ്

ഈ കേസില്‍ ഹാജരാകാന്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്ന് ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിങ്‌വിയുടെ വാദം പൊളിയ്ക്കുന്ന പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.
കൊച്ചിയില്‍ സിങ്‌വി താമസിച്ച ഹോട്ടലിന്റെ ബില്‍ അടച്ചത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്ന് വ്യക്തമായി. ഒരു സ്വകാര്യചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കൊച്ചിയിലെ ഹോട്ടലില്‍ സിംങ് വി താമസിച്ച മുറിയുടെ ബില്‍ അടച്ചിരിക്കുന്നത് എസ്എസ്. മ്യൂസിക് എന്ന സ്ഥാപനത്തിന്റെ പേരിലാണ്. ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
ഇതിനിടെ കോണ്‍ഗ്രസിന്റെ പതിവ് വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ സിംഗ്‌വിയെ ഹൈക്കമാന്റ് വിലക്കിയതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയുടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വേണ്ടി ആഴ്ച്ചയില്‍ മൂന്ന് വാര്‍ത്താസമ്മേളനങ്ങലെങ്കിലും സിംങ്‌വി നടത്താറുണ്ടായിരുന്നു.
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സിങ്‍വിയ്ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു












Click it and Unblock the Notifications