യൂത്തിന്റെ പരാതി:രാഹുല്‍ വിശദീകരണം ചോദിച്ചു

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എന്നിവരോട് സോണിയയും രാഹുലും നേരിട്ട് വിശദീകരണം തേടിയതായാണ് വിവരം.
സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാനഘട്ടത്തിലേക്കു കടക്കുകയും പത്രികാസമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയും ചെയ്യവേയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.
തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീര്‍ത്തും അവഗണിച്ചതായി മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ലിജു നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
ഇതിനിടെ ശനിയാഴ്ച തിരുവനന്തപുരത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്തോവിനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിലിസ്റ്റില്‍നിന്നുള്ളവരെ പരിഗണിച്ചില്ലെന്ന് വ്യക്തമായതായി രാജീവ് സത്തോവ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇക്കാര്യം രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സത്തോവ് പറഞ്ഞു.












Click it and Unblock the Notifications