ഇന്റര്‍നെറ്റില്‍ 19.6 കോടി ഡൊമേന്‍ നേമുകള്‍
ബാംഗ്ലൂര്‍: 2010 ന്റെ രണ്ടാം പാദം അവസാനം വരെ ഇന്റര്‍നെറ്റില്‍ 19.63 കോടി ഡൊമേന്‍ നേമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെരിസൈന്‍ ആണ് ഈ കണക്ക് പുറത്ത് വിട്ടത്.
2010 ന്റെ രണ്ടാം പാദത്തില്‍ ഡൊമേന്‍ രജിസ്ട്രേഷന്‍ കാര്യമായി കൂടുകയുണ്ടായി. 2009 ലെ രണ്ടാം പാദത്തേക്കാള്‍ 1.23 കോടി ഡൊമേന്‍ നേമുകളാണ് ഈ കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
ഡോട്ട് കോം, ഡോട്ട് നെറ്റ് ഡൊമേനുകള്‍ മാത്രം ഇപ്പോള്‍ പത്ത് കോടിയിലേറെ ഉണ്ട്. ഇങ്ങനെ അവസാനിയ്ക്കുന്ന 79 ലക്ഷം ഡൊമേനുകളാണ് 2010 ന്റെ രണ്ടാം പാദത്തില്‍ രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications