ഓഹരി വിപിണിയില്‍ ആവേശം കുറവ്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി മുകളിലേയ്ക്ക് തന്നെയായിരുന്നെങ്കിലും ആവേശം വളരെ കുറവായിരുന്നു. രാവിലെ 180 -ാളം പോയന്റ് കൂടി സെന്‍സെക്സ് മികച്ച തുടക്കം കുറിച്ചു. നിഫ്ടിയും അതേ സ്വഭാവമാണ് കാണിച്ചത്.
സെന്‍സെക്സ് 20,475.73 (+ 30.69)
നിഫ്ടി NSE 6159.45 (+ 16.05)
എന്നാല്‍ ഉച്ചയായതോടെ കാര്യങ്ങള്‍ മാറി,. വിപണി ഉയര്‍ന്നപ്പോഴൊക്കെ വന്‍ വില്പന സമ്മര്‍ദ്ദമായിരുന്നു കണ്ടത്. ഉച്ചതിരിഞ്ഞ് തുറന്ന യൂറോപ്യന്‍ വിപണിയില്‍ ആവേശം കുറവായിരുന്നത് ഇവിടെയും പ്രതിഫലിച്ചു. ഐടി, ഉപഭാഗ വസ്തുക്കള്‍, ബാങ്ക്, ഓട്ടോ ഓഹരികളാണ് തണുത്ത പ്രതികരണം കാണിച്ചത്. ഈ രംഗത്തുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച പ്രകടനം കാണിച്ചത്. ഒക്ടോബര്‍ നാല് തിങ്കളാഴ്ച വിപണി ഉയര്‍ന്നപ്പോള്‍ ഈ ഓഹരികള്‍ ഉള്ളവര്‍ വിറ്റ് ലാഭം കൈക്കലാക്കല്‍ തുടങ്ങി. അതാണ് ഇവയുടെ പ്രകടനം മികച്ചതല്ലാതാവാന്‍ കാരണമായത്. അത് വിപണി താഴോട്ട് വരാനും കാരണമായി.
ആരോഗ്യ രംഗത്തെ കമ്പനികളുടെ ഓഹരികള്‍ പൊതുവേ നല്ല പ്രകടനമാണ് കാണിച്ചത്.
ഇനിയും വിപണി മുകളിലോട്ട് തന്നെയായിരിയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications