ഈഫല്‍ ടവറിനും തീവ്രവാദ ഭീഷണി
വാഷിങ്ടന്‍: ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക് പരിപാടിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്‍പേയും ഇതേ തരത്തില്‍ ഭീഷണി ഉണ്ടായിരുന്നു. സെപ്തംബര്‍ 15ന് തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ടവറില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു.
ഈഫല്‍ ടവറിന് നേരെയും യൂറോപ്പിലെ ചില നഗരങ്ങളിലും ആക്രമണം നടത്താനായി പാകിസ്ഥാനിലെ തീവ്രവാദികള്‍ തയാറെടുക്കുന്നതായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. മുംബൈ തീവ്ര വാദ ആക്രമണത്തിന്റെ രീതിയില്‍ ബെര്‍ളിന്‍ സെന്‍ട്രല്‍ സ്റ്റേഷനിലും മറ്റും ആക്രമണം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണം ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കക്കാരോട് യൂറോപ്പ് സന്ദര്‍ശിയ്ക്കരുതെന്ന് യു എസ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പാരീസിലെ നാത്രദാമസ് കതീട്രല്‍, ബര്‍ലിനിലെ പ്രശസ്ത ഹോട്ടലായ ആഡ്ലോമ്‍, അലക്സാണ്ടര്‍പ്ലാറ്റ്സ് ടി വി ടവര്‍ ജര്‍മനിയിലെ ബ്രാന്‍ഡെന്‍ബര്‍ഗ് ഗേറ്റ് എന്നിവയും പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications