പണം നല്‍കുന്നത് ഭൂട്ടാന്‍ സര്‍ക്കാര്‍: സങ്‌വി

ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ ഹാജരായതിന്റെ എല്ലാ ചെലവുകളും വഹിക്കുന്നത് ഭൂട്ടാന്‍ സര്‍ക്കാരാണെന്ന് സിങ്‌വി പറഞ്ഞു.
കൊച്ചിയില്‍ സിങ്‌വി താമസിച്ചിരുന്ന ഹോട്ടലിന്റെ ബില്‍ അടച്ചത് ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തന്നെ നിയോഗിച്ചത് ഭൂട്ടാന്‍ സര്‍ക്കാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് സിങ്‌വി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ലോട്ടറി കേസില്‍ ഹാജരായതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്ന് തന്നെ ഹൈക്കമാന്‍ഡ് വിലക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്ന് വിലക്കിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. കേസില്‍ ഹാജരായതിന്റെ ചെലവ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തയില്ല. ബില്ല് ഇതുവരെ അടച്ചിട്ടില്ല. പണം ഭൂട്ടാന്‍ സര്‍ക്കാര്‍ തന്നെ നല്‍കും- സിങ്‌വി പറഞ്ഞു.
ലോട്ടറി വിവാദത്തെക്കുറിച്ച് 28ന് രാത്രി വിമാനത്താവളത്തില്‍ വച്ച് പി.ടി. തോമസ് എം.പി. എന്നെ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെത്തിയ ശേഷം കേസില്‍ നിന്ന് പിന്മാറുന്നത് അനുചിതമാവും എന്നതിനാലാണ് ഹാജരായത്.
പ്രത്യേക താല്‍പര്യമുള്ള ചിലര്‍ വിഷയത്തെ ഊതിപ്പെരുപ്പിക്കുകയാണെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.
അതേസമയം 2010 ല്‍ പാസാക്കിയ കേന്ദ്ര നിയമം നടപ്പാക്കണമെന്ന കോടതിയിലെ തന്റെ വാദം ആരും ചൂണ്ടിക്കാട്ടുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ വികാരം മാനിച്ചാണ് കേസില്‍ നിന്ന് പിന്മാറിയത്-ം സിങ്‌വി- വിശദീകരിച്ചു.












Click it and Unblock the Notifications