12കുട്ടികളെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു
അജ്മീര്‍: രാജസ്ഥാനില്‍ പൊലീസുകര്‍ നടത്തുന്ന പീഡനകഥകള്‍ വീണ്ടും വാര്‍ത്തകളില്‍. കഴിഞ്ഞ ദിവസം വനിതാ പൊലീസിനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ച് കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും പൊലീസിന്റെ ക്രൂരത വെളിച്ചത്തുവന്നു.
ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ലൈംഗികപീഡനത്തിന് ഇരകളായത്. പന്ത്രണ്ടോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കോണ്‍സ്റ്റബിള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരകളാക്കി.
അജ്മീറിലെ കിഷന്‍ഗഡില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു എന്‍ജിഒയുടെ ഇടപെടലാണ് സംഭവം വെളിച്ചത്ത്‌കൊണ്ടുവന്നത്. കിഷന്‍ഗഡിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ വച്ചാണ് പീഡനം നടന്നതത്രേ.
ഇതിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇന്ദ്രജിത്ത് സിങ് എന്ന കോണ്‍സ്റ്റബില്‍ പീഡിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം തുടരുകയാണെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കോണ്‍സ്റ്റബിളിനെ അറസ്റ്റുചെയ്യും.
സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഇന്ദ്രജിത്ത് കുട്ടികളെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പൊലീസ് ഔട്ട്‌പോസ്റ്റിലേയ്ക്ക് വിളിച്ചുകൊണ്ടുപോകുകയാണ് ചെയ്യുന്നത്.
സ്റ്റേഷനില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഇന്ദ്രജിത്ത് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരകളാക്കപ്പെട്ട ചില കുട്ടികളാണ് എന്‍ജിഒ പ്രവര്‍ത്തകരോട് കാര്യം പറഞ്ഞത്.












Click it and Unblock the Notifications