Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: അധ്യാപകര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മൂന്ന് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തിയിലെ ലാ മാര്‍ട്ടിനെര്‍ സ്‌കൂളിലെ റോവന്‍ജിത്ത് റാവ്‌ല എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പതിമൂന്നുകാരനായ റോവന്‍ജിത്ത് റാവ്‌ല. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് റോവന്‍ജിത്ത് ആത്മഹത്യ ചെയ്തത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സംസ്ഥാന പൊലീസിലെ ഡിക്ടറ്റീവ് വിഭാഗമാണ് തിങ്കളാഴ്ച രാവിലെ അധ്യാപകരെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ സുനിര്‍മാല്‍ ചക്രവര്‍ത്തിയടക്കം മൂന്ന് അധ്യാപകരെയും സ്വന്തം വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മകനെ ആത്മഹത്യയിലേക്ക് നയിച്ചത് അധ്യാപകരുടെ പീഡനമാണെന്ന് കാണിച്ച് റോവന്‍ജിത്തിന്റെ പിതാവ് അജയ് റാവ്‌ല ജൂണിലാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 12 ന് തന്റെ മകന്‍ ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് സ്‌കൂളില്‍ വച്ച് അധ്യാപകരുടെ മര്‍ദ്ദനത്തിന് വിധേയനായെന്ന് സ്‌കൂള്‍ ഡയറിയില്‍ നിന്ന് വ്യക്തമായതായി റാവ്‌ല നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍) നടത്തിയ അന്വേഷണത്തിലും അധ്യാപകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവരെ സസ്‌പെന്റ് ചെയ്യാനും എന്‍സിപിസിആര്‍ ശുപാര്‍ശ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+