Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ടിവി കാണുന്നതിനിടെ ഭാര്യയെ പീഡിപ്പിച്ചു

മുംബൈ: ഇരുപതുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

യുവതിയുടെ ഭര്‍ത്താവ് വീട്ടിലുള്ള സമയത്ത് തന്നെയായിരുന്നു പീഡനം നടന്നത്. ഖാര്‍ ദാന്ത സ്വദേശികളായ പ്രശാന്ത് കനേക്കര്‍ (22), അമിത് സന്‍സാര്‍ (32) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാന്ദ്രയില്‍ ദമ്പതികള്‍ താമസിയ്ക്കുന്ന വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. ഇവരുടെ വീടിന്റെ താഴത്തെ നില അടുക്കളയായും രണ്ടാമത്തെ നിലയില്‍ കിടപ്പുമുറിയുമാണ് ഉപയോഗിക്കുന്നത്. മുകളിലത്തെ നിലയില്‍ ഭര്‍ത്താവ് ടിവി കാണുന്നതിനിടെ വീട്ടിലെത്തിയ പ്രതികള്‍ താഴത്തെ നിലയില്‍ അതിക്രമിച്ച് കയറുകയും യുവതിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ബഹളം വെയ്ക്കുന്നതിന് മുമ്പ് ഇവരുടെ വായില്‍ തുണി തിരുകുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവ് എന്തോ കാര്യത്തിന് താഴെ നിലയിലേക്ക ്‌വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇയാളെ കണ്ട് പ്രതികള്‍ രണ്ട് പേരും ഓടിരക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിരയായ യുവതി ഇപ്പോള്‍ ബാന്ദ്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+