സ്ത്രീധനപീഡനം: മകളെകൊന്ന് യുവതി ജീവനൊടുക്കി
ലഖ്‌നൊ: സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ യുവതി മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മൂന്നുവയസ്സായ മകളെ തൂക്കിക്കൊന്നശേഷമാണ് യുവതി തൂങ്ങിമരിച്ചത്. മോഹന്‍ലാല്‍ഗഞ്ജിലാണ് സംഭവം നടന്നത്.
ടിക്രി സാനി ഗ്രാമത്തിലെ സുഭാഷ് എന്നയാളുടെ ഭാര്യ സോണിയാണ് മകല്‍ സലോണിയെ കൊന്ന് ജീവിനൊടുക്കിയത്. സംഭവത്തെത്തുടര്‍ന്ന് സോണിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഏറെക്കാലമായി മകള്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്കുകയാണെന്ന് ആരോപിച്ചിരിക്കുന്നത്.
ഒരു സ്വര്‍ണമോതിരവും മോട്ടോര്‍ ബൈക്കും വേണമെന്നതായിരുന്നുവത്രേ ഭര്‍തൃവീട്ടുകാരുടെ ആവശ്യം. ഇത് നടത്തിക്കൊടുക്കാന്‍ കുടുംബത്തിന് പ്രാപ്തിയില്ലാത്തിനാലാണ് സോണിയ്ക്ക പീഡനം സഹിക്കേണ്ടിവന്നത്.
പീഡനം സഹിക്കവയ്യാതായപ്പോള്‍ ശനിയാഴ്ച സോണി കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മകളുടെ കഴുത്തില്‍ കയര്‍കെട്ടി മുറിയിലുണ്ടായിരുന്ന ഒരു കൊളുത്തില്‍ തൂക്കിയിട്ടാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. സോണിയുടെ അമ്മയുടെ പരാതിപ്രാരം സോണിയുടെ ഭര്‍ത്താവിനെയും അയാളുടെ കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications