കനത്ത മഴ: തിരുവനന്തപുരത്ത് 2 മരണം
തിരുവനന്തപുരം: കനത്തമഴയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞു വീണും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശിനി സത്യഭാമ, പാലോട് സ്വദേശിനി ഷെരീഫാബീവി എന്നിവരാണ് മരിച്ചത്. വീടിന്റെചുമരിടിഞ്ഞുവീണാണ് ഇരുവരും മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടങ്ങള്‍.
ഞായറാഴ്ച രാവിലെമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെവരെ തുടര്‍ന്ന കനത്ത മഴയാണ് ജില്ലയില്‍ നാശംവിതച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇടറോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ഇവിടെ ധാരാളം കൃഷിനിലങ്ങളും നശിച്ചു.
ഒട്ടേറെ വീടുകളില്‍ വെള്ളംകയറി. പല പ്രദേശങ്ങളിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.












Click it and Unblock the Notifications