Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ലക്ഷത്തോളം പത്രികകള്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരുലക്ഷത്തോളം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും . പത്രിക പിന്‍വലിക്കുന്നതിന് വ്യാഴാഴ്ചവരെ സമയമുണ്ട്. പത്രികാസമര്‍പ്പണത്തിനുള്ള തിരക്ക് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ടോക്കന്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് വരണാധികാരികള്‍ പത്രികകള്‍ സ്വീകരിച്ചത്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23 നാണ് നടക്കുക . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 25ന് തിരഞ്ഞെടുപ്പ് നടക്കും.

ഇതിനിടെ തൊടുപുഴ കുടയത്തൂരില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ കെ.എം.സെബാസ്റ്റ്യന്‍ ഐക്കരക്കുന്നില്‍ ആണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+