5വര്‍ഷത്തിന് ശേഷം മുരളി യുഡിഎഫ് വേദിയില്‍

കോഴിക്കോട് നടന്ന പ്രചാരണ പരിപാടിയില്‍ മുരളി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടു ചോദിച്ചു. ഞായറാഴ്ച മാത്രം മൂന്നു സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലുള്ള കോഴിക്കോട് കോര്‍പറേഷന്‍ എന്തുവന്നാലും യുഡിഎഫിന്റെ കൈകളിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇടതു മുന്നണി ജനങ്ങള്‍ക്കൊരു ബാധ്യതയാണ്. കാര്യം കഴിയുംവരെ കൂടെ നില്‍ക്കും. കാര്യം കഴിഞ്ഞാല്‍ ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും നടിക്കാറില്ല. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചിരിച്ചത് ലോക്‌സഭ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മാത്രമാണ്-മുരളി പറഞ്ഞു.












Click it and Unblock the Notifications