മിസ്ഡ് കോള്‍വഴി പ്രണയം;യുവാവ് യുവതിയെ പീഡിപ്പിച്ചു
കൊയിലാണ്ടി: മൊബൈല്‍ ഫോണ്‍ മിസ്ഡ് കോളിലുടെ പ്രണയത്തിലായ യുവതിയെ യുവാവ് വശീകരിച്ചു പീഡിപ്പിച്ചുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് പാലാ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു.
പുളിയഞ്ചേരി സ്വദേശി ഇരുപതുകാരിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പരാതി. പാലാ സ്വദേശി സുനില്‍ (ഷാജി) ആണു പീഡിപ്പിച്ചതെന്നു യുവതി പൊലീസില്‍ മൊഴി നല്‍കി.
ആറുമാസമായി പ്രണയത്തിലായ യുവതിയെ രണ്ടു ദിവസം മുന്‍പ് കൊയിലാണ്ടിയില്‍ എത്തിയ കാമുകന്‍ വീട്ടുകാരറിയാതെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു.
കോയമ്പത്തൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഒരു ദിവസം തങ്ങിയശേഷം കാമുകന്‍ കടന്നുകളഞ്ഞു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി മണ്ണാര്‍ക്കാട് എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു കൊയിലാണ്ടി പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു.












Click it and Unblock the Notifications