മേഘക്ക് വേണ്ടി തമിഴ്‌നാട് എജി

സിക്കിം, ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാരില്‍നിന്നു മുന്‍കൂര്‍ നികുതി വാങ്ങുന്നതു സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതു ചോദ്യം ചെയ്ത ഹര്‍ജിയിലാണു രാമന്‍ മേഘയ്ക്കുവേണ്ടി ഹാജരായത്.
ഈ രണ്ടു ലോട്ടറികളുടെയും കേരളത്തിലെ വിതരണക്കാര്‍ തങ്ങളാണെന്നാണു മേഘ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തേ ദില്ലിയിലെ അഭിഭാഷകന്‍ അരിമ സുന്ദരനും അഭിഷേക് സിങ്‌വിയുമാണ് മേഘയ്ക്കും ഭൂട്ടാനും വേണ്ടി യഥാക്രമം ഹാജരായത്.
തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഒഴികെ ഇന്ത്യയിലെ ഏതു സംസ്ഥാനത്തിനെതിരായും ഇന്ത്യാ സര്‍ക്കാരിനെതിരായും തനിക്ക് ഹാജരാകാമെന്നും പി.എസ് രാമന്‍ പറഞ്ഞു.
അതിനിടെ ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ ഔദ്യോഗിക പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തോട് മേഘ സഹകരിച്ചില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നാഗേശ്വരറാവു വ്യക്തമാക്കി.












Click it and Unblock the Notifications