ഒക്ടോ 11 മുതല്‍ യുഎഇ ബ്ലാക്ക്‌ബെറി നിരോധിക്കുന്നു

സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവസരമൊരുക്കിയില്ലെങ്കില്‍ ഒക്ടോബര്‍ 11 മുതല്‍ നിരോധനം നേരിടേണ്ടി വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീരുമാനം അന്തിമമാണെന്നും അവര്‍ വ്യക്തമാക്കി. അതേ റിമ്മുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
യുഎഇയില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം ബ്ലാക്‌ബെറി ഉപയോക്താക്കളുണ്ട്. ഇക്കഴിഞ്ഞ ആഗസ്ത് മുതല്‍ ബ്ലാക്‌ബെറി നിരോധന ഭീഷണി നേരിടുന്നുണ്ടായിരുന്നു. അത് മുതല്‍ ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പനയില്‍ 40 ശതമാനത്തോളം ഇടിവ് അനുഭവപ്പെട്ടിരുന്നു. രാജ്യത്തെത്തുന്ന വിദേശികള്‍ മാത്രമാണ് ഇപ്പോള്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ വാങ്ങുന്നത്.
യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും ബ്ലാക്ക്‌ബെറി നിരോധിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്ലാക്‌ബെറിയ്ക്ക് നിരോധനമുണ്ടാവുമെന്ന ആശങ്കയില്‍ യുഎഇയിലെ ബ്ലാക്‌ബെറി ഉപയോക്താക്കള്‍ ഐഫോണിലേക്കും മറ്റു സ്മാര്‍ട്ട് ഫോണുകളിലേക്കും മാറുകയാണ്. അതേ സമയം നിരോധന ഭീഷണി ഒഴിവാക്കാന്‍ ഫേസ്‌ടൈം പോലുള്ള ജനപ്രിയ വീഡിയോ ചാറ്റ് അപ്ലിക്കേഷനുകള്‍ ഒഴിവാക്കിയാണ് ഐഫോണ്‍ 4 യുഎഇയില്‍ പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications