അമന്‍ഹോടെപിന്റെ പ്രതിമ കണ്ടെടുത്തു

പുരാതന ഈജിപ്തിലെ കുട്ടി ഫറവോ തൂത്തന്‍ഖാമന്റെ മുത്തച്ഛനാണ് അമന്‍ഹോടെപ്. ലക്‌സറില്‍ നൈല്‍ നദീതീരത്ത് അമന്‍ഹോടെപിന്റെ ശവകൂടീരം സ്ഥിതി ചെയ്തിരുന്ന കോം എല്‍ ഹിറ്റനില്‍ നടത്തിയ ഉല്‍ഖനനത്തിലാണു പ്രതിമ കണ്ടെത്തിയതെന്ന് ഈജിപ്ഷ്യന്‍ മന്ത്രാലം അറിയിച്ചു. ഇരട്ട കിരീടം ധരിച്ച നിലയിലുള്ള പ്രതിമയ്ക്കു നാലടി നീളവും മൂന്നടി വീതിയുമുണ്ട്.
കോം എല്‍ ഹിറ്റനിലെ ഫറവോയുടെ ക്ഷേത്രം പ്രകൃതി ദുരന്തങ്ങളില്‍ നശിച്ചിരുന്നു. വെള്ളപ്പൊക്കം മൂലമാണു ക്ഷേത്രം നശിച്ചതെന്നു കരുതപ്പെടുന്നു. ക്ഷേത്ര ഭിത്തിയുടെ ചിലഭാഗങ്ങള്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അമന്‍ഹോടെപ്പിന്റെ രണ്ടു കരിങ്കല്‍ പ്രതിമകള്‍ കഴിഞ്ഞവര്‍ഷം ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications