കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് 10വര്‍ഷം തടവ്
മെല്‍ബണ്‍: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപികന പത്തുവര്‍ഷം തടവ്. ആസ്‌ത്രേലിയയിലെ ഒരു കാത്തലിക് പ്രൈമറി സ്‌കൂളിലെ അധ്യാപകനെയാണ് കോടതി തടവുശിക്ഷ വിധിച്ചത്.
ഒന്‍പതിനും പത്തിനും ഇടയില്‍ പ്രായമുള്ള 13കുട്ടികളെയാണ് ജെറാള്‍ ബയേണ്‍സ്(61) എന്ന അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്.
44 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. ഭക്ഷണസമയത്തും മറ്റും ഇയാള്‍ വിദ്യാര്‍ഥികളെ ക്ലാസ്മുറിയിലേയ്ക്ക് വിളിപ്പിച്ച് അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കുകയാണത്രേ ചെയ്യുന്നത്. കേസ് വിചാരണക്കാലത്ത് 23മാസത്തോളം ഇയാള്‍ തടവിലായിരുന്നു.












Click it and Unblock the Notifications