മരിജുവാന: മാധ്യപ്രവര്‍ത്തകര്‍ പിടിയില്‍

സിബിഎസ് റേഡിയോ ലേഖകരായ ഹൊവാര്‍ഡ് അരെന്‍സ്റ്റിന്‍(60), ഭാര്യ ഒര്‍ലി കാട്‌സ് ഏലിയാസ്(57) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടുവളപ്പില്‍ നിന്നു 11 മരിജുവാനച്ചെടികള്‍ കണ്ടെത്തി. ഇതിന് പുറമെ രണ്ട് ഔണ്‍സ് വീതം വരുന്ന മരിജുവാനയുടെ ആറ് ചെറിയ പാക്കറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വില്‍പ്പനയ്ക്കു വേണ്ടിയാണു ചെടികള്‍ വളര്‍ത്തിയതെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
സിബിഎസ് റേഡിയോയിലെ പ്രമുഖ കറസ്‌പോണ്ടന്റായ അരെന്‍സ്റ്റീന്‍ 2000ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇറാഖ് യുദ്ധം, വേള്‍ഡ് ട്രേസ് സെന്റര്‍ ആക്രമണം തുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വ്യക്തയാണ്.












Click it and Unblock the Notifications