4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
പുനെ നാലുവയസ്സുകാരിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പുനെയിലെ മുന്ദ്്‌വയിലെ കേശവ് നഗറിലാണ് സംഭവം നടന്നത്. ഞായരാഴ്ച രാത്രി ഏഴുമണിയോടെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയിന്മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് വീട്ടിനടുത്തായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പിന്നീട് തിരച്ചിലിനൊടുവില്‍ കുട്ടിയെ ദൂരെയുള്ള പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടകാര്യം വ്യക്തമായത്. പരാതി ലഭച്ചസമയം മുതല്‍ ഇതുവരെ 250 വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുകഴിഞ്ഞുവെന്ന് പൊലീ്‌സ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications