കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്റെ ബിഗ് ബോസിനെതിരെ സേനകള്‍

  • By Ajith Babu
Google Oneindia Malayalam News

Salman Khan
മുംബൈ: ഇന്ത്യന്‍ ടെലിവിഷനിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് തടസ്സപ്പെടുത്തുമെന്ന് ശിവസേനയുടെയും മഹരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും ഭീഷണി. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പാക് സ്വദേശികളെ പങ്കെടുപ്പിക്കുന്നതിനെതിരേയാണ്ഇരു സംഘടനകളും രംഗത്തുവന്നിരിക്കുന്നത്.

ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിന്റെ മുന്‍ കാമുകിയും മോഡലുമായ വീണ മാലിക്, ടെലിവിഷന്‍ അവതാരകയായ ബീഗം നവാസിഷ് അലി എന്നിവരാണു 'ബിഗ് ബോസി'ല്‍ പങ്കെടുക്കുന്ന പാക് സ്വദേശികള്‍. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ നാലാം സീസണില്‍ 14 പേരാണ് പങ്കെടുക്കുന്നത്.

പാകിസ്താനില്‍ ഇന്ത്യക്കാരായ കലാകാരന്മാര്‍ക്കും ഇന്ത്യന്‍ ചാനലുകള്‍ക്കും പ്രാധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ചാനലുകളിലെ പരിപാടികളില്‍ പാകിസ്താന്‍കാരെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണു ശിവസേനയുടെയും മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെയും നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X