Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്‌വി പ്രശ്‌നം അച്ചടക്കസമിതിയ്ക്ക് വിട്ടു

Abhishek Singhvi
ദില്ലി: കേരളത്തിലെ ലോട്ടറി കേസില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ ദുര്‍ബലപ്പെടുത്തുംവിധത്തില്‍ ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.

പ്രതിരോധമന്ത്രി എ.കെ. ആന്റണി ചെയര്‍മാനായ എഐസിസി അച്ചടക്കസമിതി കെപിസിസി സിങ്‌വിക്കെതിരെ നടപടി ആവശ്യപ്പെട്ടു അയച്ച പരാതി പരിഗണയിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരാതി അച്ചടക്കസമിതിക്കു വിടുകയായിരുന്നു.

സിങ്‌വിയുടെ നടപടി അതീവ ഗൌരവത്തോടെയാണു കാണുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. അച്ചടക്കസമതി എത്ര സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടില്ല. ഉചിതമായ സമയത്തു ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകുമെന്നു ജനാര്‍ദന്‍ ദ്വിവേദി വ്യക്തമാക്കി.

ലോട്ടറി കേസില്‍ നിന്നു സിങ്‌വി പിന്മാറിയെങ്കിലും ഇക്കാര്യത്തില്‍ ഒട്ടുംതന്നെ ഗൌരവം കുറയുന്നില്ലെന്നു ദ്വിവേദി ചൂണ്ടിക്കാട്ടി.സിങ്‌വിക്കെതിരെ കടുത്ത നടപടി എന്നതില്‍ കെപിസിസി നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.

അച്ചടക്കസമിതിക്കു മുന്‍പാകെ തെളിവുനല്‍കാനും സംസ്ഥാനനേതൃത്വം തയ്യാറാകും. ഹൈക്കമാന്‍ഡ് വക്താക്കളോട് തിങ്കളാഴ്ചയും സംസ്ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കി.

ലോട്ടറി വിഷയത്തില്‍ കെപിസിസിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും നിലപാടുകളില്‍ ഒരു വ്യത്യാസവുമില്ലെന്നു കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജനും വ്യക്തമാക്കി.

ലോട്ടറി ഇടപാടിലെ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. കെപിസിസി ശക്തമായ നിലപാടെടുത്ത ഈ വിഷയത്തില്‍ സിങ്‌വി കോടതിയില്‍ ഹാജരായതു ഗൗരവപൂര്‍വമായാണു പാര്‍ട്ടി കാണുന്നത്. സിങ്‌വി ഹാജരായതും ഇടതുപക്ഷ സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് നിലപാടുകളും കൂട്ടിക്കുഴയ്ക്കരുത് ജയന്തി നടരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+