വെബ്‍സൈറ്റില്‍ കൃത്രിമം കാണിച്ചിട്ടില്ല:കോണ്‍ഗ്രസ്
ദില്ലി: സൈബര്‍ കുറ്റകൃത്യം ആരോപിച്ച് കോണ്‍ഗ്രസിനെതിരെ ബിജെപി നിയമനടപടി സ്വീകരിച്ചതിനിടെ വിവാദകാരണമായ ബിജെപി ഡോട്ട് കോം എന്ന സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായി.
ബിജെപി ഡോട്ട് കോം കോണ്‍ഗ്രസിന്റെ സൈറ്റിലേയ്ക്ക് റിഡയറക്ട് ചെയ്തവെന്നും ബിജെപി ഔദ്യോഗിക സൈറ്റിന്റെ വിലാസം ഡോട്ട് കോം ആണെന്ന് തെറ്റിദ്ധരിച്ച് അതില്‍ കയറുന്നവരെ ഇത്തരത്തില്‍ കോണ്‍ഗ്രസ് സ്വന്തം സൈറ്റില്‍ എത്തിച്ചുവെന്നുമാണ് ബിജെപിയുടെ ആരോപണം.
ബിജെപി ഡോട്ട് ഓര്‍ഗ് ആണ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. കോണ്‍ഗ്രസ് സൈറ്റില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതിന് പിന്നാലെ ബിജെപി ഡോട്ട് കോം എന്ന സൈറ്റ് അപ്രത്യക്ഷമായി.
വ്യാജ വെബ്‌സൈറ്റുണ്ടാക്കിയതിനെതിരെ കോണ്‍ഗ്രസിന് കഴിഞ്ഞയാഴ്ച വക്കീല്‍ നോട്ടീസയച്ചു എന്നാണ് ബി.ജെ.പി. വക്താവ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഒരു നോട്ടീസും ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ വ്യക്തമാക്കി.
സ്വന്തം നിലനില്പുതന്നെ അപകടത്തിലാവുമെന്ന ഭയംമൂലമാണ് ബിജെപി മര്യാദകെട്ട ആരോപണം ഉന്നയിക്കുന്നതെന്ന് അവര്‍പറയുന്നു.
കഴിഞ്ഞ കുറച്ചുകാലമായി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ കുറഞ്ഞതായി ബി.ജെ.പി. കണ്ടെത്തി. അയോധ്യ വിധിക്കു ശേഷവും പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ കാര്യമായ സന്ദര്‍ശകരെത്തിയില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 'ബിജെപി ഡോട്ട്‌കോം എന്ന സൈറ്റും അതില്‍ നിന്നും കോണ്‍ഗ്രസിന്റെ സൈറ്റിലേയ്ക്ക റിഡയറക്ട് ചെയ്തതും ശ്രദ്ധയില്‍പ്പെട്ടത്.












Click it and Unblock the Notifications