Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെ ഗതാഗതവിവരമറിയാന്‍ വെറുമൊരു ക്ലിക്

Traffic Signal
ദില്ലി: ദില്ലി നഗരത്തിലെ ഗതാഗതത്തെക്കുറിച്ചുള്ള വിവരമറിയാന്‍ ഇനി വെറുമൊരു ക്ലിക്ക് മാത്രം മതി. ഗതാഗതക്കുരുക്കിനെ കുറിച്ചും മറ്റുമുള്ള തത്സമയ വിവരം ഇനി പോര്‍ട്ടലില്‍ ലഭ്യമാകും.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് ദില്ലി പോലീസാണ് പോര്‍ട്ടല്‍ തുടങ്ങിയത്. ഗതാഗതക്കുരുക്ക് കാരണം യാത്ര ഉപേക്ഷിക്കേണ്ട റോഡുകളെ കുറിച്ച് ഇതില്‍ നിന്ന് വിവരം ലഭിക്കും.

വാഹനങ്ങള്‍ വഴിതിരിച്ചു വിടാവുന്ന വഴികളെ കുറിച്ചും നിര്‍ദേശമുണ്ടാകും. അപകടംമൂലമുള്ള റോഡിലെ തടസ്സങ്ങള്‍, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നിവയുടെ ചിത്രവും പോര്‍ട്ടലില്‍ ണ്ടാകും.

ഗെയിംസ് മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു സംവിധാനം തുടങ്ങിയതെന്ന് ട്രാഫിക് വിഭാഗം സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ അജയ് ഛദ്ദ പറഞ്ഞു.

2010 മെയ് മാസത്തില്‍ ഇത്തരത്തില്‍ ഗതാഗത സംബന്ധിയായ വിവരങ്ങള്‍ എല്ലാം ആളുകള്‍ക്ക് ലഭ്യമാക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്കില്‍ ദില്ലി പൊലീസ് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിനിപ്പോള്‍ 33,000 ഫോളോവേഴ്‌സ് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+