കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: കരുണാനിധി നിലപാട് മാറ്റി

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: അലഹാബാദ് ഹൈക്കോടതിയുടെ അയോധ്യ വിധിയെ നേരത്തേ സ്വാഗതം ചെയ്ത കരുണാനിധി നിലപാടു മാറ്റി.

ത്രേതായുഗത്തില്‍ ജനിച്ച ശ്രീരാമന്റെ ജനനസ്ഥലം കണ്ടെത്തിയെന്നതു സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നു കരുണാനിധി പറഞ്ഞു.

ആയിരം വര്‍ഷം മുന്‍പു മരിച്ച രാജരാജ ചോളനെ സംസ്‌കരിച്ച സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കരുണാനിധി ചൂണ്ടിക്കാണിച്ചു.

അയോധ്യ വിധിയെ നേരത്തേ സ്വാഗതം ചെയ്ത കരുണാനിധി നിലപാടു മാറ്റിയതു നേരത്തേ കെട്ടടങ്ങിയ രാമസേതു പ്രശ്‌നം മുന്നില്‍ക്കണ്ടാണ്.

സേതു സമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്‍ ജീവിച്ചിരുന്നതിനു തെളിവൊന്നുമില്ലെന്നു വ്യക്തമാക്കിയിരുന്നു.

പിന്നീടു കേന്ദ്ര സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ചെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴും നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കേസില്‍ സുപ്രീം കോടതിയില്‍ ഇപ്പോഴും വാദം തുടരുകയാണ്.

രാമസേതുവിന് ശ്രീരാമനുമായി ബന്ധമില്ലെന്നും ശ്രീരാമന്‍ ദൈവമല്ലെന്നുമെല്ലാം രാമസേതു പ്രശ്‌നം പുകയുന്നതിനിടയില്‍ കരുണാനിധി പറഞ്ഞിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരുകയും ചെയ്്തിരുന്നു.

ഇപ്പോള്‍ അയോധ്യ വിധിയെ അനുകൂലിച്ചാല്‍ രാമസേതു പ്രശ്‌നത്തിലെ നിലപാടിന് അത് വിരുദ്ധമാകണമെന്ന് കണ്ടുതന്നെയായിരിക്കണം കരുണാനിധി ഇക്കാര്യത്തില്‍ നിലപാട് മാറ്റിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X