കസബിനെ പുനെ ജയിലിലേയ്ക്ക് മാറ്റിയേയ്ക്കും

മുംബൈ ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കസബിനെ ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലില്‍ കനത്ത സുരക്ഷയിലാണു പാര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സ്ഥല പരിമിതി കണക്കിലെടുത്താണ് യെര്‍വാഡയിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ ഹിമാന്‍ഷു റോയി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലാണ് യെര്‍വാഡ.
സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കസബിനെ പുനെയിലെ യെര്‍വാഡ ജയിലിലേക്കു മാറ്റണമെന്ന ശുപാര്‍ശ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് റോയി അറിയിച്ചു.
കസബിന്റെ ശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ചു ബോംബെ ഹൈക്കോടതിയുടെ സ്ഥിരീകരണം ലഭിക്കുന്ന ഉടന്‍ ജയില്‍ മാറ്റുന്നതിനെ പറ്റി അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications