മദ്യപിച്ച് വഴക്കിട്ട ഭര്‍ത്താവിനെ ഭാര്യ കൊന്നു
ഹൂസ്റ്റണ്‍: മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. ഞായറാഴ്ച ഹൂസ്റ്റണിലാണു സംഭവം നടന്നത്.
മദ്യപിച്ചു വീട്ടിലെത്തി അസഭ്യം പറഞ്ഞതിനു ജോര്‍ജ് ആന്റണി മാര്‍ട്ടിന്‍ (69) എന്നയാളെ 79 കാരിയായ ഭാര്യ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഭാര്യ ഡോണ തന്നെയാണ് ടെലിഫോണില്‍ വിളിച്ചു വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കൊല്ലപ്പെട്ട മാര്‍ട്ടിന്‍ ഒരു നിയമവിദഗ്ധനായിരുന്നു. ഡോണ സൈക്കോളജിസ്റ്റായിരുന്നു.
പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കേസ് ഗ്രാന്‍ഡ് ജൂറിക്കു വിട്ടിരിക്കുകയാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന മാര്‍ട്ടിന്‍ ഡോണയ്ക്ക് സ്വസ്ഥത നല്‍കിയിരുന്നില്ലെന്നും ഇവരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ ആത്മരക്ഷയ്ക്കായി ഡോണ കൈത്തോക്ക് ഉപയോഗിക്കുകയും ഒടുവില്‍ ഭര്‍ത്താവിന് നേരെ വെടിവെയ്ക്കുകയുമായിരുന്നു.












Click it and Unblock the Notifications