എയ്‍ഡ്‍സ് രോഗിയുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു
കൊല്‍ക്കത്ത: എയ്‍ഡ്‍സ് ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഇതിനെത്തുടര്‍ന്്‌ന മണിക്കൂറുകളോളം ഭര്‍ത്താവിന്റെ മൃതദേഹവുമായി ഭാര്യയ്ക്കും മക്കള്‍ക്കും കാത്തിരിക്കേണ്ടിവന്നു.
ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും നാട്ടുകാര്‍ സംസ്‌കാരത്തിന് അനുവദിക്കാതായപ്പോള്‍ പൊലീസ് സംരക്ഷണത്തോടെയാണ് ശവസംസ്‌കാരം നടത്തിയത്.
മുപ്പത്തിരണ്ടുകാരനായ ട്രെക്ക് ഡ്രൈവര്‍ നീല്‍ മാധവ് ആണ് എച്ച്‌ഐവി ബാധിച്ച് മരിച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ രോഗബാധിതനായത്. സെപ്റ്റംബര്‍ 3ന് ഞായറാഴ്ച രാത്രിയോടെ മാധവിന്റെ നില തീര്‍ത്തും വഷഷളാവുകയും പിന്നീട് ഉറക്കത്തില്‍ മരിയ്ക്കുകയുമായിരുന്നു.
ഭാര്യ ബര്‍നാലിയാണ് മരണവിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരമറിഞ്ഞ അയല്‍ക്കാര്‍ മാധവിന്റെ വീടിന് മുന്നില്‍ തടിച്ചകൂടി. ഒരു സഹായവും ഈ കുടുംബത്തിന് ചെയ്തില്ലെന്ന് മാത്രമല്ല സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
മാധവിന്റെ ശരീരം ദുഷച്ചതാണെന്നും ഇത് ഗ്രാമത്തിന് പുറത്ത് കൊണ്ടുപോകണമെന്നുമായിരുന്നു അയല്‍ക്കാരുടെ ആവശ്യം. വിവരമറിഞ്ഞ ആയിരത്തിലധികം ആളുകളാണ് മാധവിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്.
പിന്നീട് വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി മൃതദേഹം സംസ്‌കരിക്കുന്നത് ആര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് അയല്‍ക്കാരോട് പറഞ്ഞു. എന്നാല്‍ ആളുകള്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് എത്തി കനത്ത കാവലില്‍ മേമറിലെ ശ്മശമാനത്തില്‍ കൊണ്ടുപോയി മൃതദേഹം സംസ്‌കരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications