തമിഴ്‌നാട് എജി ഹാജരായത് ശരിയായില്ല ചാണ്ടി

ഒരു വക്കീല്‍ വന്ന് എന്തെങ്കിലും വാദിച്ചാല്‍, കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോട്ടം സംഭവിക്കില്ല. അഭിഷേക് സിങ് വിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് ശരിയാണെന്ന് ഹൈക്കമാന്റിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം തേടി കെ മുരളീധരനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതില്‍ അപാകതയില്ലെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ ഇത്തരം സഹകരണം തേടുന്നതു സാധാരണമാണ്. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടു ബിജെപിയും സിപിഎമ്മും രഹസ്യധാരണയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു












Click it and Unblock the Notifications