Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ടോം ജേക്കബ് ജനവിധി തേടുന്നു

പുനലൂര്‍: പുനലൂരില്‍ സീരിയല്‍-സിനിമാ താരമായ ടോം ജേക്കബ് മത്സരരംഗത്ത്. നഗരസഭയിലെ കാരയ്ക്കാട് വാര്‍ഡിലാണ് ഹാസ്യതാരമായ ടോം ജേക്കബ് ജനവിധി തേടുന്നത്.

ബിഎസ്പി സ്ഥാനാര്‍ഥിയായാണ് ടോം ജേക്കബ് മത്സരിക്കുന്നത്. ഇരുപത് വര്‍ഷമായി കലാരംഗത്തുള്ള ടോം ഇതാദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സാമൂഹ്യസേവനവും ജീവകാരുണ്യ പ്രവര്‍ത്തനവുമാണ് തന്റെ ലക്ഷ്യമെന്ന് ടോം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ക്ഷണിച്ചെങ്കിലും ബിഎസ്പിയുടെ ക്ഷണമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയ്ക്കാണ് അധികൃതര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ടോം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+