തലശ്ശേരിയില്‍ ബോംബുകള്‍ കണ്ടെടുത്തു
കണ്ണൂര്‍: തലശ്ശേരിയില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ബോംബ് കണ്ടെടുത്തു. ബോംബ് നിര്‍മ്മാണ കേന്ദ്രത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഒമ്പത് സ്റ്റീല്‍ ബോംബുകളും വേറെ ഏഴ് ബോംബുകളുമാണ് പിടിച്ചെടുത്തത്. ബോംബ് ഉണ്ടാക്കുന്നതിനുള്ള പല സാധനങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആരെയും ഈ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയില്ല. പൊലീസ് റെയ്ഡ് മണത്ത് ഇവര്‍ കടന്ന് കളഞ്ഞതാണെന്നാണ് കരുതുന്നത്.
ജില്ലയിലെ ഉന്നത പൊലീസ് ഉദ്വോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. ബോംബ് കണ്ടെടുത്ത സ്ഥലത്ത് സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസിന് സൂചനകള്‍ കിട്ടിയിട്ടുണ്ട്. അതനുസരിച്ച് വൈകാതെ അറസ്റ്റ് ഉണ്ടാവും.












Click it and Unblock the Notifications