4000 വര്‍ഷം പഴക്കമുള്ള ആര്യന്‍ നഗരം കണ്ടെത്തി

കസാഖിസ്ഥാന്‍ അതിര്‍ത്തിയിലെ തെക്കന്‍ സൈബീരിയന്‍ പുല്‍മൈതാനത്തു നടത്തിയ ഉത്ഖനനത്തിലാണു പാശ്ചാത്യസംസ്‌കാരം യൂറോപ്പില്‍ ആരംഭിക്കുന്നതിനു മുന്‍പുള്ള നിര്‍മാണങ്ങള്‍ കണ്ടെത്തിയത്.
പിരിയന്‍ മാതൃകയിലുള്ള കെട്ടിടങ്ങളുടെ ഇരുപതോളം ഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ അറിയിച്ചു. ലോഹയുഗത്തില്‍ നിര്‍മിക്കപ്പെട്ട ഈ കെട്ടിടങ്ങള്‍ ഗ്രെയ്റ്റ് പിരമിഡ് കാലഘട്ടത്തിനു തൊട്ടുപിന്നാലെ നിര്‍മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
യഥാര്‍ത്ഥ ആര്യവംശജന്‍മാരുടെ ഈ ശേഷിപ്പുകളില്‍ നിന്നാണ് 1930കളില്‍ നാസികള്‍ തങ്ങളുടെ ഔദ്യോഗിക മുദ്രയായ സ്വസ്തിക് ചിഹ്നം സ്വീകരിച്ചതെന്നും നിഗമനങ്ങളുണ്ട്. 20 വര്‍ഷം മുന്‍പ് ഇവിടെ നടത്തിയ ഉത്ഖനനത്തിലും ആര്യന്‍ നഗരത്തിന്റെ ഏതാനും ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications