ഖനിയില്‍ കുടുങ്ങിയവര്‍ ഈയാഴ്ച പുറത്തെത്തും
ചിലിയിലെ കാപ്പിയാപ്പോ ഖനിയില്‍ ആഗസ്റ്റ് അഞ്ചിനുണ്ടായ അപകടത്തിലാണ് എന്‍ജിനീയര്‍മാരും തൊഴിലാളികളും അടക്കം 33 പേര് കുടുങ്ങിപ്പോയത്. പതിനേഴ് ദിവസത്തെ വന്‍ തിരച്ചലികള്ക്ക് ശേഷമാണ് തൊഴിലാളികള്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. 600 മീറ്ററോളം താഴ്ചയിലുള്ള അഭയകേന്ദ്രത്തിലാണു 33 പേരും ഇപ്പോഴുള്ളത്.
്464 മീറ്റര്‍ ആഴത്തില്‍ വരെ ഇപ്പോള്‍ ഡ്രില്ലിങ് നടന്നുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ വിധം പുരോഗമിക്കുകയാണെങ്കില്‍ മൂന്നു നാലു ദിവസത്തിനുള്ളില്‍ തന്നെ തൊഴിലാളികളെ രക്ഷപെടുത്താന്‍ കഴിയുമെന്ന് ഡ്രില്ലങ്ങിന് നേതൃത്വം നല്കുന്ന എഞ്ചിനിയര്‍ പെഡ്രോ ബട്ടസോണി പറഞ്ഞു.
ഡ്രില്ലിങ് പൂര്‍ത്തിയാക്കിയതിന് ശേഷം ലോഹത്തില്‍ തീര്‍ത്ത ഒരു പേടകം താഴേക്കിറക്കി അതിലൂടെ തൊഴിലാളികളുടെ രക്ഷപ്പെടുത്താനാണ് ശ്രമം.
ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ നാലുമാസത്തോളം വേണ്ടിവരുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഡ്രില്ലിങ് വേഗത്തിലാക്കിയതോടെ സമയപരിധി കുറയുകയായിരുന്നു.