കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ടിവിയ്ക്ക് കണ്ടന്റ് നല്‍കാന്‍ വമ്പന്മാര്‍

  • By Lakshmi
Google Oneindia Malayalam News

Google TV
വാഷിങ്ടണ്‍: ഗൂഗിള്‍ ടിവിയുടെ കണ്ടന്റ് പങ്കാളികളെ പ്രഖ്യാപിച്ചു. ആമസോണ്‍, ദി എന്‍ബിഎ, നെറ്റ്ഫഌക്‌സ്, ദി ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി യൂണിവേഴ്‌സല്‍, യുഎസ്എ ടുഡേ എന്നിവരാണ് ഗുഗിള്‍ ടിവിയ്ക്കായി വാര്‍ത്തകളും മറ്റ് അപ്ലിക്കേഷന്‍സും നല്‍കുക.

മെയ് മാസത്തിലാണ് ഗൂഗിള്‍, ഗൂഗിള്‍ ടിവി അവതരിപ്പിച്ചത്. ഒക്ടോബറില്‍ ഇത് ലഭ്യമാകുമെന്നാണ് സൂചന. ടിവിയ്‌ക്കൊപ്പം ഇന്റര്‍നെറ്റ് സര്‍ഫിംങ് ഇതാണ് ഗൂഗിള്‍ ടിവിയുടെ ആശയം.

ഇന്റല്‍, സോണി, ലോജിടെക് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഗൂഗിള്‍ ടിവി ആവിഷ്‌കരിച്ചിരിക്കുന്നത്. തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ഗൂഗിള്‍ ഡോട്ട് കോം ടിവി എന്ന വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.

ഗൂഗിള്‍ ടിവി എങ്ങനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെ സ്വന്തമാക്കാം, ലോജിടെകിന്റെ സെറ്റ് ടോപ് ബോക്‌സ് എവിടെ ലഭ്യമാകും എന്നിവയുള്‍പ്പെടെ അതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗൂഗിള്‍ ടിവിയുടെ വിലയോ പുറത്തുവരുന്ന കൃത്യമായ തീയതിയോ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ലോജിടെക്ക് ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തും. അടുത്തയാഴ്ചയില്‍ സോണിയും ഗൂഗിള്‍ ടിവിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X