യാത്രക്കാരിക്ക് പ്രസവവേദന; വിമാനം ഇറക്കി
മോസ്‌കോ: യാത്രക്കാരിയ്ക്ക് പ്രസവവേദനയുണ്ടായതിനെത്തുടര്‍ന്ന് റഷ്യന്‍ വിമാനം അടിയന്തിരമായി ഇറക്കി.
മോസ്‌കോയില്‍ നിന്നും ഗ്രോസ്‌നിയിലേയ്ക്ക് പോവുകയായിരുന്ന 7ആര്‍-131 നമ്പര്‍ റസ് ലൈന്‍ വിമാനമാണ് വോള്‍ഗോഗ്രാഡില്‍ ഇറക്കിയത്.
വിമാനത്തില്‍ യാത്രചെയ്തിരുന്ന 24കാരിയ്ക്ക് പെട്ടെന്ന് പ്രസവവേദനയുണ്ടാവുകയായിരുന്നു. ഇവര്‍ 24ആഴ്ച ഗര്‍ഭിണിയായിരുന്നു.
വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. ഏതാനും മിനിറ്റുകള്‍ക്കകം പ്രസവം നടക്കുകയും ചെയ്തു. 600 ഗ്രാം ഭാരമുള്ള ഒരു പെണ്‍കുഞ്ഞാണ് ജനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications