സ്‌പെയിനില്‍ ഇനി അച്ഛന്മാര്‍ക്കും മുലയൂട്ടല്‍ അവധി
ബാഴ്‌സിലോണ: സ്‌പെയിനില്‍ അമ്മമാര്‍ക്കു പുറമേ അച്ഛന്മാര്‍ക്കും മുലയൂട്ടാന്‍ അവധി. ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ കോടതിയാണ് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ അച്ഛന്‍മാര്‍ക്കും അവധി അനുവദിക്കണമന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതുവരെ മുഴുവന്‍സമയം ജോലിയുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമേ ഇത്തരം അവധിക്ക് അവകാശമുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇനി മുതല്‍ ജോലിയില്ലാത്ത സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്കും ദിവസം ഒരു മണിക്കൂര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാം.
അല്ലെങ്കില്‍ കുഞ്ഞിന് ഒന്‍പതു മാസം പ്രായമാകുന്നതു വരെ ജോലി സമയം ദിവസവും അര മണിക്കൂര്‍ കുറയ്ക്കാനും അവസരമുണ്ട്. പെട്രോ മാനുവല്‍ റോസ അല്‍വേര്‍സ് എന്നയാളാണ് നിലവിലുള്ള നിയമത്തെ ചോദ്യംചെയ്തുകൊണ്ട് പരാതി നല്‍കിയത്.
കുട്ടികളുടെ കാര്യത്തിലുള്ള ചുമതലകള്‍ പങ്കിട്ടെടുക്കാനും അതുവഴി ജോലിചെയ്യുന്ന ഭാര്യമാരെ സഹായിക്കാനും ഭര്‍ത്താക്കന്മാര്‍ക്ക് തടസ്സമാകുന്നതാണ് നിയമമെന്നും ഇതില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
മുലയൂട്ടലിന് അനുവദിക്കുന്ന സമയം കുട്ടികള്‍ക്ക്് വേണ്ടിമാത്രം ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications