കുടിയേറ്റക്കാര്‍ പൊതുസൗകര്യങ്ങള്‍ക്ക് പണം നല്‍കണം
ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ വിസ ലഭിയ്ക്കുന്നതുവരെ രാജ്യത്തെ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന് ബോണ്ട് നല്‍കണമെന്ന് നിര്‍ദ്ദേശം. 5,000 പൗണ്ട് (353,435 രൂപ)ഇത്തരത്തില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. കാമറൂണിന്റെ മുന്‍ സഹായായിരുന്ന ടോറി എംപി നിക്ക് ബോള്‍സ് ആണ് ഇത്തരത്തില്‍ കുടിയേറ്റക്കാരില്‍ നിന്നും ബ്രിട്ടനിലെ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പണം ഈടാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ വച്ചത്.
രാജ്യത്ത് കുടിയേറുന്നവര്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ഉറപ്പുവരുത്താനും ബ്രിട്ടീഷുകാരില്‍ കുടിയേറ്റക്കാര്‍ക്കുനേരെ അമര്‍ഷം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിതെന്നും അധികൃതര്‍ പറയുന്നു.
സമീപ വര്‍ഷങ്ങളില്‍ മറ്റുരാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇങ്ങോട്ടുവരുന്നവര്‍ ഈ രാജ്യവുമായി ഒരു സാമ്പത്തികമായ കടപ്പാട് ഉണ്ടാക്കേണ്ടത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പണം കുറച്ച് നാളുകള്‍ കഴിഞ്ഞ് അവര്‍ക്ക്തിരികെ ലഭിയ്ക്കും- കാമറൂണ്‍ പറഞ്ഞു.
എന്നാല്‍ എല്ലാവര്‍ക്കും ഈ തുക തിരികെ ലഭിക്കില്ല. സ്വന്തം ബാങ്ക് നിക്ഷേപത്തിന്റെ പരിധിയും കഴിയുന്ന വിധത്തില്‍ നികുതിയിനത്തില്‍ കൂടുതല്‍ പണം അടയ്ക്കുന്നവര്‍ക്ക് മാത്രമേ പിന്നീട് ഈതുക തിരികെ ലഭിയ്ക്കുകയുള്ളു.












Click it and Unblock the Notifications